ജറുസലേം: പ്രസിഡന്റ് ട്രംപിന്റെ തീരുമാനം അപഹാസ്യം: എസ്ഡിപിഐ

ന്യൂഡല്‍ഹി: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും അമേരിക്കന്‍ എംബസി അങ്ങോട്ടു മാറ്റാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനം അപഹാസ്യമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). ഈ തീരുമാനം പശ്ചിമേഷ്യയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എ സഈദ് പത്രക്കുറിപ്പില്‍ മുന്നറിയിപ്പു നല്‍കി. സമാധാനകാംക്ഷികളായ എല്ലാവരും ഈ നീക്കത്തിനെതിരേ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനം ജറുസലേമില്‍ തല്‍സ്ഥിതി തുടരണമെന്ന അന്താരാഷ്ട്ര ധാരണകള്‍ക്ക് എതിരും ഫലസ്തീന്‍ ജനതയ്ക്കു മേലുള്ള നഗ്‌നമായ കടന്നുകയറ്റവുമാണ്. മുസ്‌ലിംകളും ക്രിസ്താനികളും ജൂതരും ഒരുപോലെ പുണ്യസ്ഥലമായി കാണുന്ന ജറുസലേമില്‍ ഇസ്രായേലിന്റെ സര്‍വാധിപത്യം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയിലെ ഭൂരിപക്ഷം അംഗരാഷ്ട്രങ്ങളും ജറുസലേമിനു മേല്‍ പൂര്‍ണാധിപത്യമെന്ന ഇസ്രായേലിന്റെ ലക്ഷ്യം അംഗീകരിക്കുന്നില്ല. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഐക്യരാഷ്ട്ര സഭയും അടങ്ങുന്ന നാല്‍വര്‍സംഘത്തിന്റെ ഗൂഢാലോചനയുടെ സൃഷ്ടിയാണ് ഫലസ്തീന്‍ മണ്ണിലെ ജൂതരാഷ്ട്രം. അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിനു ഫലസ്തീനികളെ അവര്‍ കൊന്നൊടുക്കുകയും ചെയ്തു. അതെല്ലാം മറന്നാലും ഫലസ്തീനികളുടെ അംഗീകൃത തലസ്ഥാനം തന്നെയാണ് കിഴക്കന്‍ ജറുസലേമെന്നും എ സഈദ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it