malappuram local

ജറുസലേം: ഇന്ത്യാഗവണ്‍മെന്റ് ഇടപെടണമെന്ന്

മലപ്പുറം: ജറുസലേം നഗരത്തെ ഇസ്രാഈല്‍ തലസ്ഥാനമാക്കി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഇന്ത്യാ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. എഴുപത് വര്‍ഷമായി അമേരിക്ക സ്വീകരിച്ചു വരുന്ന നയതന്ത്ര ബന്ധം പാടെ അട്ടിമറിച്ച് തെല്‍അവീവിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള ട്രംപിന്റെ തീരുമാനവും ലോകത്തോടുള്ള വെല്ലുവിളിയാണ്. പുതിയ പ്രഖ്യാപനത്തിനെതിരെ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളും, സഊദി അറേബ്യ, ജോര്‍ദ്ദാന്‍, ഈജിപ്ത്, ഇറാന്‍, തുര്‍ക്കി തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളും, ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ള ലോകനേതാക്കളും അപലപിച്ചിട്ടും ഇക്കാര്യത്തിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൗനം ദുരൂഹമാണ്. എന്നും മര്‍ദ്ദിത വിഭാഗത്തോടൊപ്പം നിലകൊള്ളുകയും ചേരിചേരാ നയം സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ പാരമ്പര്യത്തിന് നിരക്കാത്ത സമീപനമാണ് കേന്ദ്രഭരണകൂടം കൈകൊള്ളുന്നതെന്നും യോഗം കുറ്റപ്പെടുത്തി. വൈസ്പ്രസിഡന്റ്  പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it