ജറുസലേം:ട്രംപിന്റെ പ്രഖ്യാപനത്തിലെ ആശങ്കകള്‍

റാമല്ല: തര്‍ക്കനഗരമായ ജറു സലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചതു മേഖലയില്‍ ആശങ്കയ്ക്കു കാരണമാവുന്നു. അമേരിക്കന്‍ എംബസി പുണ്യനഗരമായ ജറുസലേമിലേക്കു മാറ്റും. അറബ്, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ക്കു വില നല്‍കാതെയായിരുന്നു ഈ പ്രഖ്യാപനം. 1948ല്‍ ബ്രിട്ടീഷ് വാഴ്ച അവസാനിച്ചപ്പോള്‍ പ്രദേശം ജോ ര്‍ദാന് കീഴിലായി. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ കിഴക്ക ന്‍ ജറുസലേം കീഴടക്കി. തെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്ക് എംബസി മാറ്റാന്‍ അമേരിക്കയിലെ ഇസ്രായേല്‍ അനുകൂല രാഷ്ട്രീയക്കാരില്‍ നിന്നു ദീര്‍ഘകാല സമ്മര്‍ദമുണ്ടായിട്ടുണ്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. യാഥാസ്ഥിതിക ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളായ തന്റെ രാഷ്ട്രീയ അടിത്തറയില്‍ ട്രംപിനു ജനപ്രീതി നേടാന്‍ കഴിയുന്ന തീരുമാനമാണിത്.            ജൂത, ക്രൈസ്തവ, ഇസ്‌ലാം എന്നീ മൂന്നു മതവിഭാഗങ്ങള്‍ക്കും വിശുദ്ധ നഗരമാണു ജറുസലേം. ഇസ്രയേല്‍ ജറുസലേമിനെ തങ്ങളുടെ തലസ്ഥാനമെന്നാണ് അവകാശപ്പെടുന്നത്. ഫലസ്തീനികളും സ്വതന്ത്ര ഫലസ്തീനിന്റെ തലസ്ഥാനം കിഴക്കന്‍ ജറുസലേം ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു. 1980ല്‍ സമ്പൂര്‍ണ ഐക്യനഗരമായി ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ഒരു നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.കിഴക്കന്‍ ജറുസലേം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതു വരെ ഇതു തര്‍ക്കസ്ഥാനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങള്‍ക്കു മുമ്പ് ജറുസലേമില്‍ ഉണ്ടായിരുന്നു വിദേശ എംബസികള്‍ ഏതാനും വര്‍ഷം മുമ്പാണ് ഒഴിവാക്കിയത്. ജറുസലേമിലെ ഇസ്‌ലാമിക വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ ജോര്‍ദാന്‍ രാജാവ് പങ്കുവഹിക്കുന്നുണ്ട്. 1969ല്‍ അല്‍ അഖ്‌സ മസ്ജിദ് കത്തിക്കാന്‍ ശ്രമം നടന്നു. 2000ത്തില്‍ ഇസ്രായേലി പ്രതിപക്ഷ നേതാവായ ഏരിയല്‍ ഷാരോണ്‍, അല്‍ഹറം അല്‍ശരീഫ് സമുച്ചയത്തിലേക്ക് ഒരു സംഘം ഇസ്രായേല്‍ നിയമനിര്‍മാതാക്കളോടൊപ്പം അതിക്രമിച്ചു കടന്നിരുന്നു. ഈ മുന്നേറ്റം രണ്ടാമത്തെ അല്‍ അഖ്‌സ ഇന്‍തിഫാദയ്ക്ക്   കാരണമായി.സമീപകാലങ്ങളില്‍ ഫലസ്തീന്‍ സംഘടനകള്‍ ജറുസലേമില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഏകപക്ഷീയമായ അമേരിക്കന്‍ നീക്കം സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് അറബ് നേതാക്കളുടെ മുന്നറിയിപ്പുണ്ട്. ഇസ്രായേലി-ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും.
Next Story

RELATED STORIES

Share it