Kottayam Local

ജര്‍മന്‍ ശാസ്ത്രജ്ഞയെ ആദരിച്ചു

കോട്ടയം: എംജി  സര്‍വകലാശാലാ നാനോ സയന്‍സ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ പ്രശസ്ത പോളിമര്‍ ഗവേഷകയും ശാസ്ത്രജ്ഞയുമായ പ്രൊഫ. പെട്രപോട്‌സ്ച്ചിക്കയെ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നാനോ ചെയര്‍ പ്രൊഫസര്‍ഷിപ്പ് നല്‍കി ആദരിച്ചു. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. പെട്ര “നാനോ കംപോസിറ്റുകള്‍’ എന്ന വിഷയത്തിലും അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രൊഫസര്‍ മായ പി നായര്‍ “ഗവേഷണത്തിലെ ധാര്‍മിക സംഹിതകളുടെ ആവശ്യം’ എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തി. നാനോ സയന്‍സ് പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍, ഗവേഷക വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it