ജര്‍മന്‍ ഓപണ്‍: ശ്രീകാന്തും കശ്യപും രണ്ടാംറൗണ്ടില്‍
BY Sumeera SMR3 March 2016 3:31 AM GMT
Sumeera SMR3 March 2016 3:31 AM GMT
ബെര്‍ലിന്‍: ഇന്ത്യയുടെ മു ന്നിര താരങ്ങളായ കെ ശ്രീകാന്തും പി കശ്യപും ജര്‍മന്‍ ഓപണ്‍ ഗ്രാന്റപ്രി ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടില്‍ കടന്നു. വാശിയേറിയ മല്‍സരത്തില്‍ ജപ്പാന്റെ തകുമ യുദയെയാണ് ശ്രീകാന്ത് മറികടന്നത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മല്‍സരത്തില്‍ 12-21, 21-18, 21-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ഹോളണ്ടിന്റെ എറിക് മെയ്സാണ് അടുത്ത റൗണ്ടില്‍ ശ്രീകാന്തിന്റെ എതിരാളി. നേരത്തേ ഈ വര്‍ഷം ജനുവരിയില്‍ നടന്ന സയ്ദ് മോദി ഗ്രാന്റ്പ്രിയില്‍ ശ്രീകാന്ത് കിരീടം ചൂടിയിരുന്നു. അതേസമയം, ആദ്യറൗണ്ടില്‍ കശ്യപിന്റെ ജയം അനായാസമായിരുന്നു. ഉക്രെയ്നിന്റെ ആര്‍ത്തം പൊക്തരേവിനെയാണ് കശ്യപ് 21-9, 21-9നു തകര്‍ത്തത്. പരിക്കില്‍ നിന്നു മോചിതനായി അടുത്തിടെ മല്‍സരരംഗത്തു തിരിച്ചെത്തിയ ഇന്ത്യന്‍ താരം അടുത്ത കളിയില്‍ അയര്‍ലന്‍ഡിന്റെ ജോഷ്വ മേജിയുമായി ഏറ്റുമുട്ടും.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT