World

ജര്‍മനി: മെര്‍ക്കല്‍ എസ്പിഡിയുമായി ധാരണയില്‍

ബെര്‍ലിന്‍: കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കുന്നതിനായി സോഷ്യല്‍ ഡെമോക്രാറ്റ് (എസ്പിഡി)നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സുമായി നടത്തിയ ചര്‍ച്ചയുടെ ആദ്യഘട്ടം വിജയിച്ചതായി ക്രിസ്ത്യന്‍ ഡെമോക്രാറ്റ് നേതാവും ജര്‍മന്‍ ചാന്‍സലറുമായ ആന്‍ഗല മെര്‍ക്കല്‍.
28 രേഖകളില്‍ 24 മണിക്കൂറിലധികമാണ് ഇരു പാര്‍ട്ടികളും ചര്‍ച്ച നടത്തിയത്. വിശാല സഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച് ഇരുകക്ഷികളും പ്രാരംഭ ധാരണയിലെത്തി. ഈസ്റ്ററിനു മുമ്പ് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വിവരം. ഒരു വര്‍ഷം സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം രണ്ടുലക്ഷമായി നിജപ്പെടുത്താനും ബന്ധുക്കളോടൊപ്പം താമസിക്കാനെത്തുന്ന വിദേശികളുടെ എണ്ണം മാസത്തില്‍ ആയിരമാക്കി ചുരുക്കാനും ചര്‍ച്ചയില്‍ ധാരണയായി.  കൂടാതെ, യൂറോപ്യന്‍ യൂനിയനില്‍ ഫ്രാന്‍സുമായുള്ള സഖ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന സൂചനയും ചര്‍ച്ച മുന്നോട്ടുവയ്ക്കുന്നു. മൂന്നുമാസം മുമ്പു നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം നേടിയിരുന്നില്ല.
Next Story

RELATED STORIES

Share it