ജര്‍മനി: എന്‍പിഡി നിരോധനം കോടതിയില്‍

ബെര്‍ലിന്‍: തീവ്ര വലതുപക്ഷ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍പിഡി)യെ നിരോധിക്കണമോയെന്ന കാര്യം ജര്‍മനിയിലെ പരമോന്നത നീതിപീഠം പരിഗണിക്കുന്നു.
ഫെഡറല്‍ അപ്പര്‍ ഹൗസാണ് (ജര്‍മന്‍ പാര്‍ലമെന്റ്) കേസ് വാദം കേള്‍ക്കുന്നതിനായി പശ്ചിമ നഗരമായ കാള്‍ശ്രുഹി കോടതിയിലേക്കയച്ചത്. വംശീയവും സെമിറ്റിക് വിരുദ്ധവും ജര്‍മനിയുടെ ജനാധിപത്യ ക്രമത്തിന് ഭീഷണിയുയര്‍ത്തുന്നതുമാണ് സംഘടനയെന്ന് പരാതിയില്‍ ആരോപിക്കുന്നു. എന്‍പിഡിയെ നിരോധിക്കാനുള്ള ശ്രമം 2003ല്‍ പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയ ജര്‍മന്‍ ചാരന്‍ നല്‍കിയ തെളിവുകള്‍ കോടതി തള്ളുകയായിരുന്നു. ദേശീയ പാര്‍ട്ടിയല്ലെങ്കിലും മുന്‍ കിഴക്കന്‍ ജര്‍മനിയിലെ മെക്ലന്‍ബര്‍ഗ്-വെസ്റ്റ് പോമാനിറേനിയ നിയമസഭകളില്‍ നിരവധി അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ട്.
Next Story

RELATED STORIES

Share it