ജര്‍മനി: അഭയാര്‍ഥികളെ കീടങ്ങളെന്ന് വിളിച്ച ഇസ്‌ലാം വിരുദ്ധ നേതാവിന് വിചാരണ

ബെര്‍ലിന്‍: ജര്‍മനിയിലെ ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനമായ പിഇജിഐഡിഎ (പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗെയ്ന്‍സ്റ്റ് ഇസ്‌ലാമൈസേഷന്‍ ഓഫ് ദ ഓക്‌സിഡെന്റ്)യുടെ സ്ഥാപകനായ ലുത്‌സ് ബച്ച്മാന്റെ (43) വിചാരണയാരംഭിച്ചു. അഭയാര്‍ഥികളെ കന്നുകാലികളെന്നും കീടങ്ങളെന്നും വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരേയാണ് നടപടി. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ അഭയാര്‍ഥികളോട് തുറന്ന സമീപനം കാണിക്കുന്നതിനെതിരേയും ഫേസ്ബുക്കിലൂടെ ബച്ച്മാന്‍ വിമര്‍ശിച്ചിരുന്നു.
ഡ്രസ്‌ഡെനില്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് വിചാരണയാരംഭിച്ചത്. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മൂന്നു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. 2014 സപ്തംബറിലാണ് ബച്ച്മാന്‍ ഫേസ്ബുക്കില്‍ വിഷയത്തിനാസ്പദമായ പോസ്റ്റിട്ടത്. 2015ല്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ 25000ത്തോളം പേര്‍ പങ്കെടുത്തിരുന്നു. അതിനിടെ തീവ്ര വലതുപക്ഷ സായുധസംഘം രൂപീകരിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it