ജര്‍മനിയില്‍ ബയേണ്‍ മുന്നോട്ട്; ഫ്രാന്‍സില്‍ പിഎസ്ജിയുടെ ഗോള്‍ മഴ
BY Sumeera SMR18 April 2016 3:17 AM GMT
X
Sumeera SMR18 April 2016 3:17 AM GMT
മ്യൂണിക്ക്/പാരിസ്: ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് കുതിപ്പ് തുടര്‍ന്നപ്പോള്‍ ഫ്രഞ്ച് ലീഗില്‍ സീസണിലെ കിരീടം നേരത്തെ തന്നെ ഉറപ്പിച്ച പിഎസ്ജി തകര്‍പ്പന്‍ ജയം നേടി.
ലീഗിലെ 30ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഷാല്‍ക്കെയാണ് തുരത്തിയത്. ഇരട്ട ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ബയേണിന്റെ വിജയശില്‍പ്പി. 54, 65 മിനിറ്റുകളിലാണ് ലെവന്‍ഡോവ്സ്കി ബയേണിനായി നിറയൊഴിച്ചത്. ശേഷിക്കുന്ന ഗോള്‍ 73ാം മിനിറ്റില്‍ ആര്‍ത്യുറോ വിദാലിന്റെ വകയായിരുന്നു.
ലീഗിലെ മറ്റൊരു പ്രധാന മല്‍സരത്തില്‍ ബൊറൂസ്യ ഡോട്മുണ്ട് 3-0ന് ഹംബര്ഗിനെ തോല്‍പ്പിച്ചു. ഡോട്മുണ്ടിനായി അഡ്രിയാന്‍ റാമോസ് ഇരട്ട ഗോള്‍ നേടി. ക്രിസ്റ്റിയാന് പുലിസിക്കാണ് ഡോട്മുണ്ടിന്റെ മറ്റൊരു സ്കോറര്‍.
അതേസമയം, ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 6-0ന് കേനിനെ തകര്‍ക്കുകയായിരുന്നു. പിഎസ്ജിക്കു വേണ്ടി സ്ലാറ്റന് ഇബ്രാഹിമോവിച്ച് ഇരട്ട ഗോള്‍ നേടി. ബ്ലയ്സ് മാറ്റൂഡി, എഡിന്‍സന്‍ കവാനി, എയ്ഞ്ചല്‍ ഡിമരിയ, മാക്സ്വെല് എന്നിവര്‍ ഓരോ തവണ നിറയൊഴിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT