Flash News

ജര്‍മനിക്ക് ഇന്ന് ഓസീസ് പരീക്ഷ



സോച്ചി: 2014ല്‍ കരുത്തരായ ബ്രസീലിന്റെ വരെ വലനിറച്ച് ലോകകപ്പ് ഉയര്‍ത്തിയ ജര്‍മനിയും ഏഷ്യന്‍ വന്‍കരയെ പ്രതിനിധീകരിച്ച് റഷ്യയിലെത്തിയ ആസ്‌ത്രേലിയയും തമ്മിലാണ് ഇന്നത്തെ കോണ്‍ഫെഡറേഷന്‍ മല്‍സരം. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്ട് ടീമും ആദ്യ മല്‍സരത്തിനിറങ്ങുമ്പോള്‍ പ്രവചനങ്ങളും കണക്കുകളും ജര്‍മനിക്കൊപ്പമാണ്. സോച്ചിയിലെ ഫിഷ് ഒളിംപിക് സ്റ്റേഡിയത്തില്‍ രാത്രി 8.30ന് നടക്കുന്ന മല്‍സരത്തില്‍ ആസ്‌ത്രേലിയ അട്ടിമറി നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജര്‍മനി ചാംപ്യന്മാരുടെ ലോകകപ്പിനെത്തുന്നത് ജൂലിയന്‍ ഡ്രാക്‌സലറിന്റെ നേതൃത്വത്തിലാണ്. ഷ്‌കോഡ്രാന് മുസ്താഫി, ജോഷ്വാ കിമ്മിച്ച് എന്നിവരുടെ പരിചയ സമ്പന്നതയ്‌ക്കൊപ്പം ടിമോ വെര്‍ണര്‍, സാന്‍ഡ്രോ വാഗ്നര്‍, ജൂലിയന്‍ ബ്രാന്‍ഡ് തുടങ്ങിയ താരങ്ങളും ജര്‍മനിക്ക് പ്രതീക്ഷ നല്‍കുന്നു. ബെര്‍ണാണ്ടോ ലിനോ, കെവിന്‍ ട്രാപ്പ് എന്നിവരില്‍ ഒരാളാവും ജര്‍മനിയുടെ ഗോള്‍വല കാക്കാന്‍ ഇറങ്ങുക. ആസ്‌ത്രേലിയ യുവ താരങ്ങളാല്‍ സമ്പന്നമാണ്. ടിം കാഹില്‍, മാര്‍ക്ക് മില്ലിഗന്‍, റോബി ക്രൂസ് എന്നിവരാണ് മുതിര്‍ന്ന താരങ്ങള്‍. ആരോണ്‍ മൂയി, ടോമി ജൂറിക്ക്, ജാമി മക്ലരന്‍ എന്നിവരാണ് മുന്നേറ്റ നിരയിലെ പ്രതീക്ഷ. മിലോസ് ഡിഗ് നിക്ക്, അലക്‌സ് ജെര്‍സ്ബാച്ച്, ആസിസ് ബെഹിച്ച്, റിയാന്‍ മഗോവന്‍ എന്നിവരാണ് പ്രതിരോധ നിരയിലെ കരുത്ത്.
Next Story

RELATED STORIES

Share it