ജയ് ശ്രീറാം വിളിച്ചില്ല; മുസ്‌ലിം വൃദ്ധനെ മര്‍ദിച്ചവര്‍ അറസ്റ്റില്‍

ജയ്പൂര്‍: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് വൃദ്ധനു നേരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ സിരോഹി ജില്ലയില്‍ ഫെബ്രുവരിയിലാണ് സംഭവം. മുഹമ്മദ് സാലിമെന്ന വൃദ്ധനു നേരെയാണ് ഒരുകൂട്ടം ആളുകളുടെ ആക്രമണമുണ്ടായത്. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. അക്രമിസംഘത്തിലെ നേതാവായ വിനയ് കുമാര്‍ മീനയെന്നയാളാണ് അറസ്റ്റിലായത്.
മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യത്തില്‍ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് സാലിമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജയ് ശ്രീറാം എന്ന് വിളിക്കാന്‍ പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം പ്രദേശത്തെ മുസ്‌ലിംകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ കേസില്‍ അറസ്റ്റ് നടന്നത്. കഴിഞ്ഞ ഡിസംബര്‍ ആറിന് രാജസ്ഥാനില്‍ ശംഭുലാല്‍ എന്ന ഹിന്ദുത്വ പ്രവര്‍ത്തകന്റെ ആക്രമണത്തില്‍ മുഹമ്മദ് അഫ്‌റാസുല്‍ എന്ന ബംഗാള്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it