ജയ്‌റാം ഠാക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രി

ബലിയ: ജയ്‌റാം ഠാക്കൂര്‍ ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയാവും. ബിജെപി നിയമസഭാകക്ഷി നേതാവായി അദ്ദേഹത്തെ ഞായറാഴ്ച തിരഞ്ഞെടുത്തു. അഞ്ചാംതവണയാണ് നിയമസഭയിലേക്ക് ഠാക്കൂര്‍ തിരഞ്ഞെടുക്കപ്പെടുന്നത്.
ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ സുരേഷ് ഭരദ്വാജ് ആണ് ഠാക്കൂറിന്റെ പേര് നേതൃസ്ഥാനത്തേക്കു നിര്‍ദേശിച്ചത്. മഹേന്ദര്‍സിങ് പിന്താങ്ങി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഠാക്കൂര്‍ അടക്കം മൂന്നുപേര്‍ രംഗത്തുവന്നിരുന്നു. ഇതില്‍ മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ ശനിയാഴ്ച രാത്രി മല്‍സരത്തില്‍ നിന്നു പിന്മാറി. എന്നാല്‍, ഠാക്കൂറും കേന്ദ്രമന്ത്രി ജെ പി നദ്ദയും പിന്മാറാന്‍ തയ്യാറായില്ല. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ഠാക്കൂറിനെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പില്‍ ധുമലിനെയായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിജെപി ഉയര്‍ത്തിക്കാണിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it