ernakulam local

ജയ്ഹിന്ദ് മൈതാനിയില്‍ സൈക്ലോന്‍ ഷെല്‍ട്ടര്‍ നിര്‍മിക്കരുത്: പഞ്ചായത്ത് ഭരണസമിതി

വൈപ്പിന്‍: ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മാണം നടത്തരുതെന്ന് പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ഭരണസമിതി അംഗങ്ങള്‍ക്ക് കലക്ടര്‍ക്ക് നല്‍കി. കായിക വിനോദങ്ങള്‍ക്കുള്ള ഞാറക്കല്‍ പഞ്ചായത്തിലെ ഏക ആശ്രയമായ ജയ്ഹിന്ദ് മൈതാനത്തിനു പകരം സൗകര്യപ്രദമായ മറ്റൊരു സ്ഥലത്ത് ഷെല്‍ട്ടര്‍ പണിയണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. വര്‍ഷങ്ങളായി ഞാറക്കല്‍ പഞ്ചായത്തിന്റെ അധീനതയിലുമുള്ള മൈതാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വിവിധ ഘട്ടങ്ങളില്‍— ലക്ഷങ്ങള്‍ ചെലവഴിച്ചാ—ണ് ഈ പൊതുകളിസ്ഥലം പഞ്ചായത്ത് സംരക്ഷിച്ചുപോരുന്നത്. ഇതിനെ ജില്ലാ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കായികപ്രേമികളും വിവിധ രാഷ്ട്രീയ യുവജന സംഘടനകളും കായിക സംഘടനകളും നിരവധി നിവേദനങ്ങളും ഈ ആവശ്യമുന്നയിച്ച് അനവധി സമരങ്ങളും നടത്തിയിട്ടുള്ളതാണ്.
ഉപജില്ലാ സ്‌കൂള്‍ കായിക മല്‍സരങ്ങള്‍, ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോല്‍സവവുമായി ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍— സമീപ പഞ്ചായത്തിലെ കായികമല്‍സരങ്ങളും എല്ലാ വര്‍ഷവും ഇവിടെയാണ് നടക്കുന്നത്.
മൈതാനത്തിന്റെ തനിമ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണം ശക്തമായ ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്തുമെന്നും പഞ്ചായത്ത് നിവേദനത്തില്‍ പറഞ്ഞു. പ്രസിഡന്റ് ഷില്‍—ഡ റിബേരോ, വൈസ് പ്രസിഡന്റ് എ പി ലാലു, പഞ്ചായത്തംഗങ്ങളായ കൊച്ചുറാണി ജേക്കബ്, സാജു മേനാച്ചേരി, കെ ബി ഗോപാലകൃഷ്ണന്‍, റെനി പള്ളത്ത് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. വൈപ്പിന്‍കരയിലെ ജനങ്ങളുടെ കായികവിനോദങ്ങള്‍ക്കുള്ള ഏക ആശ്രയമായ ജയ്ഹിന്ദ് മൈതാനിയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്താനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഎം ഞാറക്കല്‍ ലോക്കല്‍ സെക്രട്ടറി പി കെ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. സൈക്ലോന്‍ ഷെല്‍ട്ടര്‍ നിര്‍മാണം മറ്റു സൗകര്യപ്രദമായ ഭാഗത്തേക്കു മാറ്റണം. മൈതാനിയില്‍ നിര്‍മാണം ആരംഭിച്ചാല്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും ഫ്രാന്‍സിസ് മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it