ജയില്‍ ഭേദനം: പാപ്പുവ ന്യൂ ഗിനിയില്‍ 11 പേര് കൊല്ലപ്പെട്ടു
BY Sumeera SMR27 Feb 2016 1:59 AM GMT
Sumeera SMR27 Feb 2016 1:59 AM GMT
പോര്‍ട്ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയില്‍ ജയില്‍ ചാടാന്‍ ശ്രമിച്ച 11 തടവുകാര്‍ പോലിസ് വെടിയേറ്റു മരിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലായിലെ ബുയ്മോ ജയിലിലാണ് സംഭവം. പ്രധാനകവാടത്തിലേക്ക് ഇരച്ചെത്തിയ 90ലധികം തടവുപുള്ളികള്‍ ജയില്‍ പാറാവുകാരെ കീഴ്പ്പെടുത്തുകയായിരുന്നു. നിരവധി പേര് രക്ഷപ്പെട്ടു. പരിക്കേറ്റ 17 തടവുപുള്ളികള്‍ പിടിയിലായെന്ന് ലായിലെ മെട്രോപൊളിറ്റന്‍ സൂപ്രണ്ട് ആന്റണി വാഗംബി പറഞ്ഞു. രക്ഷപ്പെട്ടവര്‍ വരുംദിവസങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. രണ്ടാം തവണയാണ് ബുയ്മോയില് ജയില്‍ചാട്ടം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 50ലധികം പേരാണ് ഇവിടെനിന്നു രക്ഷപ്പെട്ടത്. ദരിദ്രരാജ്യമായ പാപ്പുവ ന്യൂ ഗിനിയില്‍ നിയമങ്ങള്‍ നടപ്പാക്കാനുള്ള പ്രയാസം വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT