Second edit

ജയിലുകള്‍



ഒരു രാജ്യത്തെക്കുറിച്ച് അറിയാന്‍ അതിന്റെ ജയിലില്‍ കിടക്കണമെന്നു പറഞ്ഞത് ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയാണ്. ചീത്തയാളുകളെ കൂടുതല്‍ ചീത്തയാക്കാനുള്ള ചെലവു കൂടിയ സംവിധാനമെന്ന് ബ്രിട്ടനിലെ മുന്‍ ഹോം സെക്രട്ടറി ഡഗ്ലസ് ഹേഡ് അഭിപ്രായപ്പെട്ടിരിക്കുന്നു. കുറ്റവാളികളെ പിടികൂടി ഒരു വലിയ മതില്‍ക്കെട്ടിനുള്ളില്‍ ഇടുങ്ങിയ മുറികളില്‍ ബന്ധിക്കുന്ന ശിക്ഷാവ്യവസ്ഥയുടെ ഗുണദോഷങ്ങളെക്കുറിച്ച വിലയിരുത്തല്‍ ഇപ്പോള്‍ പല രാഷ്ട്രങ്ങളിലും നടക്കുന്നുണ്ട്. ഒരു ഗവേഷണ സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, ഒരു കോടി 30 ലക്ഷം തടവുകാരെങ്കിലും ലോകത്തുണ്ട്. അതില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതലുള്ളത് യുഎസിലാണ്. 2000ത്തിനു ശേഷം തടവുകാരുടെ എണ്ണത്തില്‍ 20 ശതമാനമാണ് വര്‍ധന. ഗുരുതരമായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നതാണ് കാരണമെന്ന് കരുതപ്പെടുന്നു. അതില്‍ തടവുകാരെ അതിക്രൂരമായി പീഡിപ്പിക്കുകയും നിമിഷങ്ങള്‍ മാത്രമുള്ള വിചാരണാ പ്രഹസനം നടത്തി ആയിരങ്ങളെ തൂക്കിലേറ്റുകയും ചെയ്യുന്ന സിറിയയിലെ അസദ് ഭരണകൂടമാണ് നരകതുല്യമായ ജയിലുകള്‍ക്ക് ഏറ്റവും കുപ്രസിദ്ധം. മിക്ക ജയിലുകളും കുറ്റവാളികളെ കൊടുംകുറ്റവാളികളാക്കിയാണ് പുറത്തേക്കു വിടുന്നത്. പല രാജ്യങ്ങളിലും ജയിലധികൃതരും സ്ഥിരം കുറ്റവാളികളും തമ്മില്‍ സഖ്യം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ബ്രസീലില്‍ വിവിധ മാഫിയകള്‍ ജയിലില്‍ നടത്തിയ കലാപത്തില്‍ ചുരുങ്ങിയത് 125 പേരെങ്കിലും കൊല്ലപ്പെട്ടു. ജയില്‍ നടത്തിപ്പില്‍ വലിയ പരിഷ്‌കരണം വേണ്ടതുണ്ടെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it