palakkad local

ജയിലുകളില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല

എസ് സുധീഷ്

ചിറ്റൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധപ്പിക്കുമ്പോഴും ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയില്ല. സര്‍ക്കാറിന്റെ അലംഭാവം മൂലം ജയില്‍ വാര്‍ഡന്‍മാരുടെ ഒഴിവ് കാത്തുകിടക്കുന്നത് 500ലേറെ ഉദ്യോഗാര്‍ഥികളും.
6 തടവുകാര്‍ക്ക് ഒരു വാര്‍ഡന്‍ വേണമെന്ന ചട്ടം നിലനില്‍ക്കേ സംസ്ഥാനത്തെ 55 ജയിലുകളില്‍ 7200 ലധികം തടവുകാരെയാണ് വിവിധ ജില്ലകളിലായി പാര്‍പ്പിച്ചിരിക്കുന്നത്.തടവുകാരുടെ എണ്ണം വര്‍ധിച്ചതോടെ ജയിലുകള്‍ക്കുള്ളില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സുരക്ഷയെ തന്നെ സാരമായി ബാധിക്കുന്നതിനാല്‍ ജയില്‍ ഡിജിപി അഭ്യന്തര മന്ത്രിക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയുമായില്ല. ഇക്കാരണം കൊണ്ടു തന്നെ സംസ്ഥാനത്ത് പണി പൂര്‍ത്തിയായിട്ടും ജയിലുകള്‍ തുറക്കാന്‍ പറ്റാത്ത നിലയിലാണ്.
1000 ജയില്‍ വാര്‍ഡന്‍മാരെ ഉടന്‍ നിയമിക്കുമെന്ന് വകുപ്പ് മന്ത്രി അറിയിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമായില്ല. നിയമനം കാത്തുകിടക്കുന്ന ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടയുമായില്ല.
ജയിലുകളില്‍ ഒഴിവുണ്ടെങ്കിലും പി എസ് സിക്ക് അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് ഒടുവില്‍ അറിയാന്‍ കഴിഞ്ഞത്. വിവിധ യൂനിറ്റുകളിലെ ജയിലുകളില്‍നിന്ന് വളരെ കുറച്ച് ഒഴിവുകള്‍ മാത്രമാണ് പിഎസ് സിക്ക് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
Next Story

RELATED STORIES

Share it