ജയിലില്‍ യാതൊരുവിധ കുറ്റകൃത്യങ്ങളും അനുവദിക്കില്ല: എ സി മൊയ്തീന്‍

തൃശൂര്‍: ജയിലില്‍ യാതൊരുവിധ കുറ്റകൃത്യങ്ങളും അനുവദിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും കേരളത്തിലെ ജയിലുക ള്‍ ഭീകരാന്തരീക്ഷമുള്ളതല്ലെന്നും വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ക്ഷേമദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയില്‍ ജീവനക്കാര്‍ക്കിടയിലും ചില തെറ്റായ ധാരണയുള്ളവരുണ്ടാവാം. അവര്‍ അത് തിരുത്തണം. ജയിലിലെ സമ്മര്‍ദത്തിന് വിധേയമായി ഉദ്യോഗസ്ഥന്‍മാരില്‍ ആരെങ്കിലും ഒരാള്‍ പെരുമാറിയാല്‍ അത് മൊത്തത്തില്‍ ചീത്തപ്പേരുണ്ടാക്കും. അത്തരം ആളുകള്‍ക്കെതിരേ നിയമപരമായി കര്‍ശന നിലപാട് എടുത്തുകൊണ്ട് ജയിലിനകത്തെ അന്തരീക്ഷം കുറ്റമറ്റതാക്കിയെടുക്കണം. തടവുപുള്ളികളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലാണ്. ജയിലില്‍ നിന്നുള്ള ഭക്ഷണം ഇരുകൈയും നീട്ടി ജനങ്ങള്‍ സ്വീകരിച്ചത് അവരുടെ മികവിനുള്ള അംഗീകാരമാണ്. ജയിലിനകത്തെ നെയ്ത്തുശാലയില്‍ നിന്ന് അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ യൂനിഫോം നെയ്തുകൊടുക്കും. ജയില്‍ കോംപൗണ്ടിനുള്ളില്‍ പെട്രോ ള്‍ പമ്പ് തുടങ്ങും ജയിലിലെ കായികതാരങ്ങള്‍ക്ക് പ്രോ ല്‍സാഹനവും ഉന്നത പരിശീലനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it