Flash News

ജയിലില്‍ മര്‍ദനം: ഇന്ദ്രാണി മുഖര്‍ജി പരാതി നല്‍കി



മുംബൈ: ബൈക്കുള ജയില്‍ അധികൃതര്‍ തന്നെ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഷീന ബോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജി പോലിസില്‍ പരാതി നല്‍കി. തടവുകാരി ജയില്‍ അധികൃതരുടെ മര്‍ദനമേറ്റു മരിച്ചതിനെ തുടര്‍ന്ന് ബൈക്കുള ജയിലിലുണ്ടായ സംഘര്‍ഷത്തില്‍  ഇന്ദ്രാണിക്കും സഹതടവുകാര്‍ക്കുമെതിരേ നേരത്തേ കേസെടുത്തിരുന്നു. ജയില്‍ ജീവനക്കാര്‍ തന്നെ മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ഇന്ദ്രാണി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കാന്‍ ഇന്ദ്രാണിക്ക് സിബിഐ കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. തടവുകാരിയായ മഞ്ജു ഗോവിന്ദ് ഷെട്ടെ (45) യാണ്  കഴിഞ്ഞ ദിവസം ജീവനക്കാരുടെ മര്‍ദനമേറ്റ് മരിച്ചനിനെത്തുടര്‍ന്നാണ് മറ്റ് സ്ത്രീതടവുകാര്‍ പ്രതിഷേധിച്ചത്. സഹതടവുകാരെ അക്രമത്തിന് ഇന്ദ്രാണി പ്രേരിപ്പിച്ചുവെന്നാണ് കേസ്.
Next Story

RELATED STORIES

Share it