Flash News

ജയിലില്‍ പോയാലും പിഴയടക്കില്ല: ശ്രീ ശ്രീ രവിശങ്കര്‍ ; പരാതി നല്‍കിയ ആള്‍ക്ക് വധഭീഷണി

ജയിലില്‍ പോയാലും പിഴയടക്കില്ല: ശ്രീ ശ്രീ രവിശങ്കര്‍ ; പരാതി നല്‍കിയ ആള്‍ക്ക് വധഭീഷണി
X
sri-sri_ravi-shankar

[related]

ന്യൂഡല്‍ഹി:   യമുനാനദീതടത്തിലെ ആവാസവ്യവസ്ഥയ്ക്ക് ആഘാതമുണ്ടാക്കിയെന്ന് കാണിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച പിഴ അടയ്ക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ജയിലില്‍ പോയാലും  അഞ്ചുകോടി പിഴയടക്കില്ലെന്ന്  രവിശങ്കര്‍ പറഞ്ഞു.ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലോക സാംസ്‌കാരിക സമ്മേളനം നടത്തുന്നത്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും ട്രൈബ്യൂണല്‍ വിധിയില്‍ ത്യപ്തിയില്ലെന്നും രവിശങ്കര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കോടതിയില്‍ തെളിവ് ഹാജരാക്കും. ഞങ്ങള്‍ കുറ്റക്കാരല്ലെന്ന് കോടതിക്ക് പറയേണ്ടി വരും. പരിപാടിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുമെന്നും രവിശങ്കര്‍ പറഞ്ഞു.അതേസമയം, സാംസ്‌കാരിക പരിപാടിയില്‍ നിന്ന് സിംബാബ് വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.
യമുന നദിയില്‍ സൈന്യത്തെ ഉപയോഗിച്ച് ഒരു പാലം കൂടി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജല വിഭവ മന്ത്രി കപില്‍ മിശ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു. നിലവിലെ ഒരു പാലം കൊണ്ട് സാംസ്‌കാരിക പരിപാടിക്ക് എത്തുന്നവരുടെ യാത്ര സുഗമമാക്കാന്‍ സാധിക്കില്ലെന്ന് കത്തില്‍ പറയുന്നു. ഒരു പാലത്തിലൂടെ ഒരേസമയം രണ്ട് എതിര്‍ ദിശയിലേക്ക് ആളുകള്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന തിരക്ക് അപകടത്തിന് കാരണമാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ പരിപാടിക്കെതിരേ പരാതി നല്‍കിയ ആള്‍ക്ക് വധഭീഷണി. പരാതി നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകനായ വിമലേന്ദു ജായെ ഹിന്ദു മഹാസഭാ നേതാവ് ഓം ജി മഹാരാജ് ഉള്‍പ്പെടുന്ന സംഘമാണ് ഭീഷണിപ്പെടുത്തിയത്. രവിശങ്കറിനെതിരേ വന്നാല്‍ കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും വിധിവരുമെന്നാണ് ഭീഷണി.
Next Story

RELATED STORIES

Share it