Flash News

ജയിലില്‍ കലാപം:ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്

ജയിലില്‍ കലാപം:ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്
X


മുംബൈ: ജയില്‍ കലാപമുണ്ടാക്കാന്‍ കൂട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്. ജയിലിലെ തടവുകാരിയായ മഞ്ജുര ഷെട്ടി(45)യെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് തടവുകാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇന്ദ്രാണിയുടെ നേതൃത്വത്തില്‍ തടവുകാര്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ജയിലില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്നുമാണ് കേസ്.
മഞ്ജുരയുടെ മരണത്തില്‍ ആരോപണവിധേയരായ ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മകള്‍ ഷീന ബോറ കൊലക്കേസില്‍പെട്ട് ഇന്ദാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Next Story

RELATED STORIES

Share it