Flash News

'ജയിലില്‍ ആത്മഹത്യ : കുടുംബത്തിന് അഞ്ചുലക്ഷം നല്‍കണം



'തിരുവനന്തപുരം: ജീവപര്യന്തം തടവുകാരനായ തിരുവനന്തപുരം സ്വദേശി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ ചെയ്ത  സംഭവത്തില്‍ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തടവുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 2016 ഒക്‌ടോബര്‍ 31 മുതലുള്ള പലിശയും അഞ്ചുലക്ഷം രൂപക്കൊപ്പം അനന്തരാവകാശികള്‍ക്ക് മൂന്നുമാസത്തിനകം നല്‍കണമെന്നും കമ്മീഷനംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു. തിരുവല്ലം പൂങ്കുളം ആനക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ അശോകനെയാണ് (42) സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അശോകന്‍ ആത്മഹത്യ ചെയ്തതാണെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപോര്‍ട്ടിനെക്കുറിച്ച്  കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it