ജയിലിലെ സസ്‌പെന്‍ഷന്‍: ന്യായീകരിച്ച് ജയില്‍ ഡിജിപി

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ന്യായീകരിച്ച് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ. ജീവനക്കാര്‍ക്കെതിരായ നടപടിയില്‍ വിവേചനമില്ലെന്നും ആരോപണങ്ങള്‍ തള്ളിക്കൊണ്ട് അവര്‍ പറഞ്ഞു. ഡിജിപിയുടെ റിപോര്‍ട്ട് പരിശോധിച്ചാണു നടപടി. കോണ്‍ഗ്രസ് ചായ്‌വ് നോക്കിയാണു നടപടികളെന്ന ആരോപണം ശരിയല്ലെന്നും അവര്‍ പറഞ്ഞു. പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അസി. പ്രിസണ്‍ ഓഫിസര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ ജോലി കഴിഞ്ഞിറങ്ങിയ എപിഒമാരായ സോജ, മിനി തെക്കേവീട്ടില്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് വിവാദമായത്. സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശയുണ്ടായെങ്കിലും നടപടിയുണ്ടായില്ല.

Next Story

RELATED STORIES

Share it