kozhikode local

ജയിലിലടയ്ക്കപ്പെട്ട കര്‍ഷകന്റെ കുടുംബം അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു

പേരാമ്പ്ര : പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് റബ്ബര്‍ തോട്ടത്തില്‍ കാട്ടുപോത്തിന്റെ ജഢാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ കര്‍ഷകന്‍ തയ്യില്‍ ജെയ്‌മോനെ കഴിഞ്ഞ ദിവസം ജയിലിലടച്ച വനപാലകര്‍ക്കു നേരെ പ്രതിഷേധ സമരവുമായി സംയുക്ത കര്‍ഷക സമരസമിതി. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ നിന്നു കര്‍ഷകര്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫിസിലേക്കു മാര്‍ച്ച് നടത്തി. തുടര്‍ന്നു ജയിലിലടക്കപ്പെട്ട തയ്യില്‍ ജയ്—മോന്റെ മാതാപിതാക്കളായ ജോയിയും വത്സയും ഭാര്യ വിപിനയും മക്കളായ എഡ്വിന്‍, ആന്‍മേരി, ഡാര്‍വിന്‍ എന്നിവരെയും കൊണ്ട് അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു.വനം വകുപ്പ് അധികൃതര്‍ പാവങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അഖിലേന്ത്യാ കര്‍ഷക മഹാസഖ്യം സംസ്ഥാന ഖജാഞ്ചി അഡ്വ. ബിനോയ് തോമസ് പറഞ്ഞു. നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് തോമസ്. സമരസമതി ചെയര്‍മാന്‍ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. എകെസിസി രൂപതാ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍, ജോയി കണ്ണം ചിറ, ജോസ് തടത്തില്‍, അഡ്വ. വി ടി പ്രദീപ് കുമാര്‍, ബേബി പെരുമാലി, പി ജെ തോമസ്, ഒ ഡി തോമസ്, കെ എ ജോസ്—കുട്ടി, ബേബി കാപ്പുകാട്ടില്‍, ഷൈല ജയിംസ്, ടി ഡി ഷൈല, ഷീന റോബിന്‍, സെമിലി സുനില്‍, സുഭാഷ് തോമസ്, ലൈസാ ജോര്‍ജ്, പത്മനാഭന്‍.പി കടിയങ്ങാട്, തോമസ് പേക്കാട്ട്,ജോഷി കോനൂര്‍, രാജന്‍ മരുതേരി, പാപ്പച്ചന്‍ കൂനംതടം, ബിജു കക്കയം, വിനീത്പരുത്തിപ്പാറ, ബാബു പൈകയില്‍, സി.കെ ബാലന്‍, പ്രിന്‍സ് ആന്റണി, ബോബന്‍ വെട്ടിക്കല്‍, ജോര്‍ജ് കും ബ്ലാനി, ജയിംസ് മാത്യു, ജോണ്‍ കുന്നത്ത്, മാത്യു മലയാറ്റൂര്‍, ജീജോ വട്ടോത്ത്, ബാബു പുതുപ്പറമ്പില്‍, അഡ്വ.ജയ്‌സന്‍ ജോസഫ്, കെ സി രവി, വി കെരമേശന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it