World

ജയിലിനു സമീപം സംഘര്‍ഷം: 400 തടവുകാര്‍ രക്ഷപ്പെട്ടു

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ തെക്കന്‍ പ്രാന്തപ്രദേശത്തെ ജയിലിനു സമീപമുണ്ടായ സംഘര്‍ഷത്തിനിടെ കൂട്ടത്തോടെ തടവുകാര്‍ രക്ഷപ്പെട്ടു. ഐന്‍സാര ജയിലിനു സമീപത്ത് വിമതരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് 400 തടവുകാര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടോടിയ തടവുകാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലെന്നും സ്വജീവന്‍ നോക്കിയായിരുന്നു ഇതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലിബിയന്‍ മുന്‍ ഏകാധിപതി ഗദ്ദാഫിയുടെ പിന്തുണക്കാരാണ് രക്ഷപ്പെട്ടവരിലേറെയെന്നും റിപോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it