Flash News

ജയിംസ് ബോണ്ട് നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു



സൂറിച്ച്: ജയിംസ് ബോണ്ട് സിനിമകളിലെ നായകനായി വേഷമിട്ട സര്‍ റോജര്‍ മൂര്‍ (89) അന്തരിച്ചു. കാന്‍സറിനു ചികില്‍സയിലായിരുന്ന റോജര്‍ മൂറിന്റെ അന്ത്യം സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയിലായിരുന്നു. സംസ്‌കാരചടങ്ങുകള്‍ മൊണോക്കയില്‍ നടക്കുമെന്നാണ് വിവരം. ബ്രിട്ടനിലെ സ്‌റ്റോക്വെല്ലിലാണു ജനനം. ഏഴുവട്ടം ബോണ്ട് സിനിമകളില്‍ നായകനായി. ബ്രിട്ടിഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കി ആദരിച്ചു. ലിവ് ആന്റ് ലെറ്റ് ഡൈ (1973) ആണ് ആദ്യ ബോണ്ട് ചിത്രം. 46ാം വയസ്സിലാണു ബോണ്ട് പരമ്പരയിലെ അരങ്ങേറ്റം. റോജര്‍ മൂറിന്റെ രണ്ടാമത്തെ ബോണ്ട് ചിത്രം ദ മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്‍ ആണ്. 1977ല്‍ റിലീസ് ചെയ്ത ദ സ്‌പൈ ഹൂ ലവ്ഡ് മീക്കു മൂന്ന് ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചു. കലാസംവിധാനം, ഗാനം, സംഗീതം എന്നിവയ്ക്കായിരുന്നു നാമനിര്‍ദേശം. മൂണ്‍ റേക്കര്‍ (1979), ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി(1981), ഒക്‌ടോപസി (1983), എ വ്യൂ ടു എ കില്‍(1985) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍.
Next Story

RELATED STORIES

Share it