Flash News

ജയലളിത ചികിത്സയില്‍ കഴിഞ്ഞ സമയത്ത് സിസി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല: അപ്പോളോ ചെയര്‍മാന്‍

ജയലളിത ചികിത്സയില്‍ കഴിഞ്ഞ സമയത്ത് സിസി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല: അപ്പോളോ ചെയര്‍മാന്‍
X
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയിലിരുന്ന സമയത്ത് അവരെ കിടത്തിയിരുന്ന ഐസിയുവിലെ സിസി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഢി. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ജയലളിതയുടെ നിര്‍ദേശപ്രകാരമാണ് സിസി കാമറ നീക്കിയതെന്നും ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ നടന്ന സിമ്പോസിയത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.



ഒരേ സമയം 24 പേരെ ചികിത്സിക്കാന്‍ സൗകര്യമുള്ള ഐസിയുവില്‍ ജയലളിത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചികിത്സ സംബന്ധിച്ച എല്ലാ രേഖകളും ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച എ അറുമുഖ സ്വാമി കമ്മീഷന് നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഡിസംബര്‍ അഞ്ചിന് അവര്‍ മരിക്കുകയുമായിരുന്നു.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഏറെ സംശയങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it