Flash News

ജയലളിതയെക്കുറിച്ച് മിണ്ടരുതെന്ന് മന്ത്രിമാരോട് അണ്ണാ ഡിഎംകെ



ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തരുതെന്നു മന്ത്രിമാര്‍ക്കു പാര്‍ട്ടിയുടെ താക്കീത്. 2016 സപ്തംബര്‍ 22 മുതല്‍ ഡിസംബര്‍ 5 വരെയുള്ള ജയലളിതയുടെ ആശുപത്രിവാസത്തെക്കുറിച്ചും അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും നിര്‍ദേശം നല്‍കി. കഴിഞ്ഞ ആഴ്ച വനംമന്ത്രി സി ശ്രീനിവാസന്‍ ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് താന്‍ പറഞ്ഞത് കളവായിരുന്നെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും തമിഴകത്ത് സജീവമായത്.
Next Story

RELATED STORIES

Share it