ജയലളിതയുടെ സത്യപ്രതിജ്ഞ; സ്റ്റാലിന്റെ ഇരിപ്പിടം പിന്‍നിരയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുത്ത ഡിഎംകെ ഖജാഞ്ചി സ്റ്റാലിനു ലഭിച്ചത് പിന്‍നിരയിലെ ഇരിപ്പിടം. തന്റെ മകനെ മനപ്പൂര്‍വം അപമാനിക്കുകയായിരുന്നുവെന്ന് ഡിഎംകെ പ്രസിഡന്റ് കരുണാനിധി ആരോപിച്ചു. സാധാരണ അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡിഎംകെ പങ്കെടുക്കാറില്ല. ഇത്തവണ പതിവ് തെറ്റിച്ചാണ് ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് സ്റ്റാലിന്‍ ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. അതിലദ്ദേഹം അപമാനിതനാവുകയും ചെയ്തു.
ജയലളിത മാറിയിട്ടില്ല. ഇനി ഒരിക്കലും മാറുകയുമില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നടന്‍ ശരത് കുമാറിന് മുന്‍നിരയിലാണ് അവര്‍ സീറ്റ് നല്‍കിയത്. 89 അംഗങ്ങളുള്ള ഡിഎംകെ നേതാവ് സ്റ്റാലിന് പിന്‍നിരയിലും. ഇത് മനപ്പൂര്‍വം അപമാനിക്കലാണ്- കരുണാനിധി പറഞ്ഞു.
Next Story

RELATED STORIES

Share it