Flash News

ജയരാജന് ജാമ്യമില്ല, യുഎപിഎ നിലനില്‍ക്കും

ജയരാജന് ജാമ്യമില്ല, യുഎപിഎ നിലനില്‍ക്കും
X
jayarajan

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രാഷ്്ട്രീയക്കാരനാണെന്ന പരിഗണന ജയരാജന് നല്‍കാനാവില്ലെന്നും കേസില്‍ ചുമത്തിയ യുഎപിഎ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ജയരാജന്‍ പ്രതിചേര്‍ക്കാനിടയാക്കിയ തെളിവുകള്‍ പ്രത്യേകമായി രേഖപ്പെടുത്തി സിബിഐ സമര്‍പ്പിച്ച കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സിബിഐ ജയരാജനെതിരെ ഉന്നയിക്കുന്ന തെളിവുകളും ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോടതി വിധി. എന്നാല്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കോടതി കടന്നില്ല.
[related]മനോജ് വധക്കേസിലെ മുഖ്യ ആസൂത്രകനും ബുദ്ധികേന്ദ്രവും പി ജയരാജനാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയിലടക്കം ജയരാജന്റെ പങ്കിന് കൃത്യമായ തെളിവുണ്ടെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരയെ ഉന്‍മൂലനം ചെയ്യുകയാണു പ്രതി ചെയ്തതെന്നും സിബിഐയുടെ വിശദീകരണ പത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ജയരാജന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജയരാജനെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ലെന്നാണ് സിബിഐയുടെ നിലപാട്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ മാത്രമാണ് ജയരാജന് മുന്‍പില്‍ ഇനിയുള്ള മാര്‍ഗങ്ങള്‍.
Next Story

RELATED STORIES

Share it