ജയരാജന് കീഴടങ്ങി, ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു
BY ajay G.A.G12 Feb 2016 5:35 AM GMT
X
ajay G.A.G12 Feb 2016 5:35 AM GMT
തലശേരി : കതിരൂര്‍ മനോജ് വധക്കേസില്‍ മു്ന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കീഴടങ്ങി. കോടതി ജയരാജനെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മൂന്നു തവണ സെഷന്‍സ് കോടതിയും ഏറ്റവുമൊടുവില്‍ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കീഴടങ്ങിയ ശേഷം ജാമ്യത്തിനായി ശ്രമിക്കാനാണ് ജയരാജന്റെ തീരുമാനം. [related] ജയരാജനെതിരേ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന് ജസ്റ്റിസുമാരായ കെ ടി ശങ്കരന്, കെ പി ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയരാജന് ഡിസ്ചാര്‍ജ് വാങ്ങിയാണ് തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ കോടതിയില്‍ എത്തിയിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങളോ മുദ്രാവാക്യം വിളിയോ ബഹളമോ കീഴടങ്ങല്‍ സമയത്ത്് ഉണ്ടായിരുന്നില്ല എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT