Flash News

ജയരാജന്റെ കസ്റ്റഡി; വിധി ചൊവ്വാഴ്ച

ജയരാജന്റെ കസ്റ്റഡി;  വിധി ചൊവ്വാഴ്ച
X
jayarajan

[related]

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ് പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ അപേക്ഷയില്‍ വിധി പറയുന്നത് ചൊവാഴ്ച്ചത്തേക്ക് മാറ്റി. റിമാന്‍ഡിലുള്ള ജയരാജനെ കസ്റ്റഡിയില്‍ കിട്ടാനുള്ള സിബിഐ ഹരജി തലശ്ശേരി സെഷന്‍സ് കോടതി ഇന്നു പരിഗണിക്കവെയാണ് വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി അറിയിച്ചത്.
കണ്ണൂര്‍ ജയില്‍ സൂപ്രണ്ടും ആശുപത്രി സൂപ്രണ്ടും സിപിഎം സമ്മര്‍ദ്ധത്തിലാണെന്ന്് സിബിഐ കോടതിയെ അറിയിച്ചു.  ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനാണ് ജയരാജന്‍ ആശുപത്രിയില്‍ കഴിയുന്നത്. ജയരാജനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നും സിബിഐ കോടതിയെ അറിയിച്ചു.
കഴിഞ്ഞ 29ന് പരിഗണിച്ച കേസ് തീര്‍പ്പ് കല്‍പിക്കുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. റിപോര്‍ട്ട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നു സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it