ജയരാജന്റെ കസ്റ്റഡി: വിധി 29ന്

തലശ്ശേരി: മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ഹരജി തീര്‍പ്പുകല്‍പിക്കുന്നതിന് 29ലേക്കു മാറ്റി. ഇതു മൂന്നാംതവണയാണ് ഹരജി മാറ്റിവയ്ക്കുന്നത്.
ജയരാജനെതിരേ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നതെന്നും തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി സിബിഐയോട് ആവശ്യപ്പെട്ടു. വിപ്ലവപ്പാര്‍ട്ടിയുടെ നേതാവ് സിബിഐ കസ്റ്റഡിയെ എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു. കേസ് ഡയറി സിബിഐ നേരത്തേ ഹൈക്കോടതിക്ക് നല്‍കിയിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും സെഷന്‍സ് കോടതിയിലും ഹാജരാക്കാമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ജയരാജന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയില്‍ ചോദ്യംചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍, ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ ആവശ്യം ദുരൂഹമാണെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വ. വിശ്വന്‍ വാദിച്ചു. നാലുതവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ജയരാജന്റെ ആരോഗ്യനിലയില്‍ പൂര്‍ണ തൃപ്തി ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ജയരാജനെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആശുപത്രിയില്‍ ചോദ്യംചെയ്യാവുന്നതാണെന്നും അഡ്വ. വിശ്വന്‍ പറഞ്ഞു. ജയരാജന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപോര്‍ട്ട് കോടതിക്ക് നല്‍കിയിട്ടില്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. [related]
Next Story

RELATED STORIES

Share it