ജയരാജന്റെ കസ്റ്റഡി അപേക്ഷയില്‍  വിധി ഇന്ന്

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹരജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. ഹരജിയില്‍ കഴിഞ്ഞദിവസം വാദംകേട്ട കോടതി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ജയരാജന്റെ ആരോഗ്യനില വ്യക്തമാക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയതിനാല്‍ ചോദ്യംചെയ്യാനായില്ലെന്നും മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കണമെന്നുമാണ് സിബിഐയുടെ ആവശ്യം. അതേസമയം, ജയരാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it