Flash News

ജയയെ കുറ്റവിമുക്തയാക്കിയതിനെതിരെ കര്‍ണാടകത്തിന്റെ അപ്പീല്‍ : സുപ്രീംകോടതിയില്‍ അന്തിമ വാദം ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കും.
ഫെബ്രുവരി രണ്ടു മുതല്‍ കേസില്‍ പ്രതിദിന വാദം കേള്‍ക്കാനാണ് കോടതി തീരുമാനം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജയലളിതയെ ബംഗളൂരുവിലെ വിചാരണക്കോടതി നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചിരുന്നു. ഇതിനെതിരെ ജയലളിത അപ്പീല്‍ നല്‍കിയ അപ്പീല്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയില്‍ അവരെ കുറ്റവിമുക്തയാക്കി. ജയലളിത,തോഴി ശശികല, ദത്തുപുത്രന്‍ വി.എന്‍. സുധാകരന്‍, ശശികലയുടെ സഹോദരന്‍ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
Next Story

RELATED STORIES

Share it