thiruvananthapuram local

ജയന്‍ ചലച്ചിത്രോല്‍സവം-2016 ആരംഭിച്ചു

തിരുവനന്തപുരം: അനശ്വര കലാകാരനായ ജയന്റെ സ്മരണ പുതുക്കുന്നതിനായി ജയന്‍ കലാസാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ജയന്‍ ചലച്ചിത്രോത്സവം-2016 ഇകെ നായനാര്‍ പാര്‍ക്കില്‍ ആരംഭിച്ചു. അന്തരിച്ച മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി. കുറുപ്പിന്റെ സ്മരണയോടെയാണ് ചലച്ചിത്രോത്സവം തുടങ്ങിയത്. മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
മലയാളചലച്ചിത്ര ശാഖയെ ജനകീയമാക്കാന്‍ ജയന്‍ മുഖ്യ പങ്ക് വഹിച്ചെന്ന് മന്ത്രി പറഞ്ഞു. ഒരു കാലത്ത് ജയന്‍ ആരാധകരുടെ ആവേശമായിരുന്നു, ഇന്നും അത് മനസ്സില്‍ തങ്ങി നില്‍ക്കുന്നു. മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി. പകര്‍ന്നുനല്‍കിയ ഊര്‍ജ്ജം തലമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി മുഖ്യപ്രഭാഷണം നടത്തി. അമേരിക്കയിലെ ഫൊക്കാനയുടെ പ്രസിഡന്റ് ജോണ്‍ വി ജോണ്‍, ജോര്‍ജ് ചാണ്ടി, കൃഷ്ണകുമാര്‍, പന്തളം ബാലന്‍ സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഒഎന്‍വിയുടെ ഗാനങ്ങളെ കോര്‍ത്തിണക്കി ഗാനസന്ധ്യയും നടന്നു. ജയന്‍ ചലച്ചിത്രോത്സവം ഏപ്രില്‍ 19 ന് സമാപിക്കും.
Next Story

RELATED STORIES

Share it