Sports

ജയത്തോടെ സ്വിസ് അക്കൗണ്ട് തുറന്നു

ജയത്തോടെ സ്വിസ് അക്കൗണ്ട് തുറന്നു
X
Switzerland's-Schar-celebraലെന്‍സ്: യൂറോ കപ്പിന്റെ ഗ്രൂപ്പ് എയിലെ ചെറുടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു ജയം. ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ അല്‍ബേനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വിസ് മറികടന്നത്. അഞ്ചാം മിനിറ്റില്‍ ഫാബിയന്‍ സ്‌കാര്‍ ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു ജയം സമ്മാനിക്കുകയായിരുന്നു.
90 മിനിറ്റും ആക്രണാത്മക ഫുട്‌ബോള്‍ കണ്ട മല്‍സരത്തി ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായിരുന്നു മേല്‍ക്കൈ. ലീഡുയര്‍ത്താന്‍ നിരവധി ഗോളവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കന്നി യൂറോ കളിച്ച അ ല്‍ബേനിയയും ഉജ്ജ്വലമായി പൊരുതി. എന്നാല്‍ 37ാം മിനിറ്റി ല്‍ ലോറിക് കാന രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായത് അല്‍ബേനിയയുടെ ജയസാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജയ ത്തിനൊപ്പം മറ്റൊരു അവിസ്മരണീയ മുഹൂര്‍ത്തത്തിനും ഈ മല്‍സരം സാക്ഷിയായി. സഹോദരന്‍മാര്‍ രണ്ടു ടീമുകളി ലായി മുഖാമുഖം വന്നുവെന്നതാണ് കളിയുടെ പ്രത്യേകത. അല്‍ബേനിയക്കുവേണ്ടി ടൗ ലന്റ് സാക്ക ബൂട്ടണിഞ്ഞപ്പോള്‍ സഹോദരന്‍ ഗ്രാനിത് സാക്ക സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി കളത്തിലിറങ്ങി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു അദ്ഭുതം സംഭവിക്കുന്നത്.
മല്‍സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ത്തന്നെ അല്‍ബേനിയയെ ഞെട്ടിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് അക്കൗണ്ട് തുറന്നിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ അല്‍ബേനിയന്‍ ഗോളിക്കു പിഴച്ചപ്പോള്‍ സ്‌കാര്‍ അനായാസം ഹെഡ്ഡറിലൂടെ വലകുലുക്കി.
പിന്നീട് അല്‍ബേനിയ സ്വിസ് ഗോള്‍മുഖത്ത് ചില മിന്നങ്ങ ള്‍ റെയ്ഡുകള്‍ നടത്തിയെങ്കിലും അവയൊന്നും ഗോളായി മാറിയില്ല.
Next Story

RELATED STORIES

Share it