Cricket

ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര
X


South-Africa-cricket 2
ഡര്‍ബന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക 2-1ന് കൈക്കലാക്കി. മൂന്നാം ഏകദിനത്തില്‍ 62 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര കിരീടം ദക്ഷിണാഫ്രിക്കയുടെ ഷെല്‍ഫിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 283 റണ്‍സ് നേടുകയായിരുന്നു.മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി നേടുന്നതോടൊപ്പം ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 8000 റണ്‍സ് തികച്ച ബാറ്റ്‌സ്മാനെന്ന റെക്കോഡും കരസ്ഥമാക്കി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് ശ്രദ്ധേയനായി. 182 ഇന്നിങ്‌സില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടം കൈവരിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ (200 മല്‍സരങ്ങള്‍) പേരിലുണ്ടായിരുന്ന റെക്കോഡാണ് ഡിവില്ലിയേഴ്‌സ് ഇതോടെ പഴങ്കഥയാക്കിയത്.

48 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 64 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ അമരക്കാരനായത്. മോര്‍നെ വാന്‍ വൈക്ക് (58), ഹാഷിം അംല (44), ഫര്‍ഹാന്‍ ബെഹാര്‍ഡിയന്‍ (40), ഡേവിഡ് മില്ലര്‍ (36) എന്നിവരും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ തിളങ്ങി. കിവീസിനു വേണ്ടി ബെന്‍ വീലര്‍ മൂന്നും ഗ്രാന്റ് ഏലിയറ്റ് രണ്ടും വിക്കറ്റ് വീഴ്ത്തി.മറുപടിയില്‍ ന്യൂസിലന്‍ഡിന്റെ പോരാട്ടം 49.2 ഓവറില്‍ 221 റണ്‍സിലൊതുങ്ങി.

74 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 54 റണ്‍സെടുത്ത ടോം ലാതമാണ് കിവീസിന്റെ ടോപ്‌സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡേവിഡ് വെയ്‌സ് മൂന്നും കാഗിസോ റബാഡ, ഇംറാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. ഡിവില്ലിയേഴ്‌സിനെ മാന്‍ ഓഫ് ദി മാച്ചായും അംലയെ പരമ്പരയിലെ മികച്ച താരമായും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it