ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ ഇന്നിറങ്ങും

തിരുവനന്തപുരം: ജയത്തോടെ തുടങ്ങാനുറച്ച് മുന്‍ ചാംപ്യന്‍മാ രും ആതിഥേയരുമായ ഇന്ത്യ സാഫ് കപ്പില്‍ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും. അയല്‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ലങ്കയുടെ രണ്ടാമത്തെ മല്‍സരമാണ് ഇന്നത്തേത്. ഉദ്ഘാടനമല്‍സരത്തില്‍ ലങ്ക 1-0നു നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു.
2018ലെ റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തിനു ശേഷമാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യ സാഫില്‍ ബൂട്ടണിയുന്നത്. യോഗ്യതാറൗണ്ടില്‍ ആറു മല്‍സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ഒന്നില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. യുവത്വത്തിന് മുന്‍തൂക്കമുള്ള ടീമിനെയാണ് കോണ്‍സ്റ്റന്റൈന്‍ സാഫിനായി ഒരുക്കിയിരിക്കുന്നത്. ടീമിലെ ഭൂരിഭാഗം കളിക്കാരും 23 വയസ്സിനു താഴെയുള്ളവരാണ്.
സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യന്‍ മുന്നേറ്റങ്ങ ള്‍ക്കു നേതൃത്വം നല്‍കുക. ഛേത്രിയുടെ മിന്നുന്ന ഫോമില്‍ തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷ. ജെജെ ലാല്‍പെഖ്‌ലുവയായിരിക്കും മുന്നേറ്റനിരയില്‍ ഛേത്രിയുടെ പങ്കാളി.
Next Story

RELATED STORIES

Share it