ജമ്മു കശ്മീര്‍: ഏപ്രില്‍ 9ന് മുമ്പ് സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ടിവരും

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അടുത്ത മാസം 9ന് മുമ്പ് ബിജെപിയും പിഡിപിയും ധാരണയിലെത്തിയില്ലെങ്കില്‍ സംസ്ഥാന നിയമസഭ പിരിച്ചുവിടേണ്ടിവരും. രണ്ട് സമ്മേളനങ്ങള്‍ക്കിടയില്‍ ആറുമാസത്തിലധികം സമയം വന്നാല്‍ പിരിച്ചുവിടണമെന്നാണ് ചട്ടം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 9നായിരുന്നു നിയമസഭ പിരിച്ചുവിട്ടത്.
ഏപ്രില്‍ 9ന് ആറുമാസക്കാലാവധി അവസാനിക്കും. പിഡിപി നേതാവും മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ട സംസ്ഥാനത്ത് ഇപ്പോള്‍ ഗവര്‍ണര്‍ ഭരണമാണ് തുടരുന്നത്. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് നിര്‍ണായകമായ തീരുമാനങ്ങളൊന്നും ഇരു കക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വികാരമാണ് ബിജെപിയും പിഡിപിയും പ്രതികരിച്ചത്. പിതാവ് മുഫ്തി മുഹമ്മദ് സഈദിന്റെ ആഗ്രഹം അനുസരിച്ച് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മകളും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി തയ്യാറാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.
അഭിപ്രായ വ്യത്യാസം കുറച്ച് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന പിതാവിന്റെ ആഗ്രഹം നടപ്പാക്കണമെന്ന് മെഹബൂബ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it