Most popular

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികരടക്കം നാലു മരണം

ശ്രീനഗര്‍: കപ്വവാര ജില്ലയിലെ ഹംദ്വാറില്‍ സൈനികരും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികരും രണ്ടു അക്രമികളുമാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി ഇന്ത്യന്‍ സേന അറിയിച്ചു. ഡല്‍ഹിയില്‍ ഇന്ത്യാ-പാക് ചര്‍ച്ച നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടന്നത്.
Next Story

RELATED STORIES

Share it