ജമ്മുവില്‍ മന്ത്രിസഭയില്‍ അഴിച്ചുപണിഎട്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ജമ്മു: ജമ്മുകശ്മീരില്‍ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. നിയമസഭാ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത അടക്കം എട്ടു മന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച രാത്രി രാജി വച്ച നിര്‍മല്‍ സിങിന് പകരം കവിന്ദര്‍ ഗുപ്തയായിരിക്കും ഉപമുഖ്യമന്ത്രിയെന്ന് അധികൃതര്‍ പറഞ്ഞു. ബിജെപി മന്ത്രിമാരായ ലാല്‍സിങ്, പ്രകാശ് ഗംഗ എന്നിവര്‍ രാജിവച്ചതിനെ തുടര്‍ന്നാണു മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടിവന്നത്. കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു വിവാദമായതിനെ തുടര്‍ന്നായിരുന്നു മന്ത്രിമാര്‍ രാജിവച്ചത്.
ബിജെപി സംസ്ഥാന ഘടകം അധ്യക്ഷന്‍ സത്പാല്‍ ശര്‍മ, പാര്‍ട്ടിയുടെ കഠ്‌വ എംഎല്‍എ രാജീവ് ജസ്‌ട്രോഷ്യ, സാംബ എംഎല്‍എ ദേവിന്ദര്‍കുമാര്‍ മന്യാര്‍, പാര്‍ട്ടി എംഎല്‍എ ശക്തിരാജ്, പിഡിപി അംഗങ്ങളായ മുഹമ്മദ് ഖലീല്‍ ബന്ദ്, മുഹമ്മദ് അശ്‌റഫ്മിര്‍ എന്നിവരാണു പുതിയ മന്ത്രിമാര്‍. പുതിയ സ്പീക്കര്‍ നിര്‍മല്‍ സിങ് ആയിരിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിരാം മാധവ് അറിയിച്ചു.
അതേസമയം കഠ്‌വ ബലാല്‍സംഗക്കേസിലെ പ്രതികളെ അനുകൂലിച്ചുള്ള റാലിയില്‍ പങ്കെടുത്ത കഠ്‌വ എംഎല്‍എ രാജീവ് ജസ്‌റോത്യ മന്ത്രിയായി ചുമതലയേറ്റു. റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്നു ജസ്‌റോത്യ.
Next Story

RELATED STORIES

Share it