Flash News

ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം : നിര്‍ണായകയോഗം ഇന്ന്

ശ്രീനഗര്‍ : കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്് സംബന്ധിച്ച അനിശ്ചിതത്വം ഇന്നു തീര്‍ന്നേക്കും. ഇന്നു ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ നിര്‍ണായകതീരുമാനങ്ങളുണ്ടാകുമെന്നാണ്  പിഡിപിനേതാക്കള്‍ അറിയിച്ചിട്ടുള്ളത്.
മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ച അന്നു തന്നെ  മകള്‍ മെഹബൂബയാകും സ്ഥാനമേറ്റെടുക്കുക എന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. എന്നാല്‍ ദുഖാചരണച്ചടങ്ങുകള്‍ കഴിഞ്ഞശേഷമേ സ്ഥാനാരോഹണം ഉണ്ടാകൂ എന്ന് പിന്നീട് അറിയിക്കുകയായിരുന്നു. നാലുദിവസത്തിന് ശേഷമേ മെഹബൂബ സത്യപ്രതിജ്ഞ ചെയ്യൂ എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ഇതിനിടെ മുഫ്തി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്‍പ് ബിജെപിയുമായി ഉണ്ടാക്കിയ ധാരണകളാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ വിലങ്ങുതടിയാകുന്നത് എന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയുമായുള്ള സഖ്യം തുടരണമോ എന്നകാര്യം ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നാണറിയുന്നത്.
Next Story

RELATED STORIES

Share it