ജമ്മുകശ്മീര്‍: ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറന്റ്

ജമ്മു: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരേ റാലിയില്‍ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവ് രജീന്ദര്‍ സിങിനെതിരേ കോടതി അറസ്റ്റ് വാറന്റ്് പുറപ്പെടുവിച്ചു. പോലിസിനെ വെട്ടിച്ചു കഴിയുന്ന സിങ്, പഞ്ചാബിലെ പത്താന്‍കോട്ടിലെയും ജമ്മുകശ്മീരിലെ ഉദ്ദംപൂരിലെയും ഒളിത്താവളങ്ങള്‍ മാറുകയാണെന്നു ചിരാനഗര്‍ പോലിസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു കഠ്‌വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ലാംഗെ വാറന്റ് പുറപ്പെടുവിച്ചത്.  സിങിനെതിരേ വാറന്റ് പുറപ്പെടുവിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നു ജഡ്ജി വ്യക്തമാക്കി.
കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മെയ് 21നു നടത്തിയ റാലിയിലായിരുന്നു മുഖ്യമന്ത്രിക്കെതിരേ സിങ് മോശം പരാമര്‍ശം നടത്തിയത്.
Next Story

RELATED STORIES

Share it