ജമ്മുകശ്മീര്‍: പിഡിപി നിലപാട് കടുപ്പിക്കുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയി ല്‍ പിഡിപി നിലപാടുകള്‍ കര്‍ശനമാക്കുന്നു. ബിജെപിയില്‍നിന്ന് സഖ്യസര്‍ക്കാരിന്റെ പൊതു അജണ്ടകള്‍ നടപ്പാക്കുമെന്ന് ഉറപ്പ് ലഭിക്കണമെന്നാണ് പിഡിപിയുടെ ആവശ്യം.
പാകിസ്താനുമായുള്ള ബന്ധം, വിവാദപരമായ അഫ്‌സ്പ നിയമം പിന്‍വലിക്കല്‍, വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കല്‍ എന്നിവയൊക്കെ പൊതുപരിപാടിയുടെ ഭാഗമാണ്.
സഖ്യത്തിന്റെ പൊതുപരിപാടികള്‍ പ്രധാന രേഖയായാണ് കരുതുന്നത്. എന്നാല്‍, ചില ഉറപ്പുകള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന പിഡിപി നേതാവ് പറഞ്ഞു. രണ്ടു പാര്‍ട്ടികളും പൊതുവായി അംഗീകരിച്ച ഈ രേഖകള്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെങ്കി ല്‍ ഈ രേഖകളെക്കൊണ്ട് കാര്യമൊന്നുമില്ല. വന്‍ ജനപിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടിയുടെ നേതാവ് നരേന്ദ്രമോദിയും ജമ്മുകശ്മീരിലെ ഏറ്റവും വലിയ കക്ഷിയായ പിഡിപിയുടെ നേതാവ് മുഫ്തി മുഹമ്മദ് സഈദും അംഗീകരിച്ച രേഖയാണിത്. അദ്ദേഹം പറഞ്ഞു.
പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ജമ്മുകശ്മീരിനെ ഉള്‍പ്പെടുത്താതെ ലക്ഷ്യം നേടുന്നതെങ്ങനെയാണെന്ന് വ്യക്തമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്‌സ്പ പിന്‍വലിക്കുന്നതും വൈദ്യുതി പദ്ധതികള്‍ വീണ്ടും കൊണ്ടുവരുന്നതും ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും പുരോഗതിക്ക് ആവശ്യമാണ്. അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ വിഷയങ്ങളിലെല്ലാം അര്‍ഥപൂര്‍ണമായ നിശ്ശബ്ദത പാലിക്കുന്ന ബിജെപിയുടെ നിലപാട് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം അടുത്തൊന്നും അവസാനിപ്പിക്കുകയില്ല എന്ന സൂചനയാണ് നല്‍കുന്നത്.
അതിനിടെ, സംസ്ഥാന ഭരണം പൂര്‍ണ തോതില്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ ഏറ്റെടുത്തിട്ടുണ്ട്. അടുത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനെപ്പറ്റി രാഷ്ട്രീയകക്ഷികളുമായി അദ്ദേഹം ചര്‍ച്ച തുടങ്ങി.
Next Story

RELATED STORIES

Share it