ജമ്മുകശ്മീര്‍: തീരുമാനം പിഡിപി മെഹബൂബയ്ക്ക് വിട്ടു

ജമ്മു/ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പിഡിപി കോര്‍ ഗ്രൂപ്പ് യോഗം പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയെ ചുമതലപ്പെടുത്തി.
അഞ്ചു മണിക്കൂര്‍ നീണ്ട യോഗത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, ലോകസഭാംഗങ്ങള്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതിനു ശേഷം മെഹബൂബ അധ്യക്ഷത വഹിക്കുന്ന പാര്‍ട്ടിയുടെ ആദ്യ രാഷ്ട്രീയ യോഗമായിരുന്നു ഇന്നലത്തേത്.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപി, ബിജെപി കക്ഷികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it