Flash News

ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് ഫാറൂഖ് അബ്ദുല്ല



ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഉടന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. രാജ്യത്തെ വര്‍ഗീയ സംഘര്‍ഷം നിയന്ത്രിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ഭരണത്തെ ഒരിക്കലും പ്രോല്‍സാഹിപ്പിച്ചവരല്ല ഞങ്ങള്‍. അതിനെ ഏപ്പോഴും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ മറ്റൊരു വഴിയുമില്ല. അദ്ദേഹം പറഞ്ഞു. കശ്മീര്‍ താഴ്‌വര മുഴുവനും ദുരന്തങ്ങളുടെ പിടിയാണ്. ഈ ദുരന്തങ്ങള്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടുന്നു. അതിനാല്‍ പ്രശ്‌നപരിഹാരത്തിനുള്ള അടിയന്തര നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it