ജമ്മുകശ്മീരില്‍ പ്രളയസാധ്യത: സ്‌കൂളുകള്‍ അടച്ചു

ശ്രീനഗര്‍: കഴിഞ്ഞ രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. തീരങ്ങളിലും മറ്റു താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ എടുത്തുവരുകയാണ്. സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കുകയും അമര്‍നാഥ് യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസം ബല്‍ത്താര്‍ യാത്രയും റദ്ദ് ചെയ്തിരുന്നു. ഝലം നദിയില്‍ 21 അടിക്ക് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് അതീവ ജാഗ്രത പുലര്‍ത്താന്‍ കാരണം. 21 അടിവരെയാണ് നദിയുടെ അപകടരഹിതമായ ജലനിരപ്പ്. അനന്ത്‌നാഗ് ജില്ലയിലും സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നത്.
Next Story

RELATED STORIES

Share it