Flash News

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ക്യാപ്റ്റനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ക്യാപ്റ്റനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു
X
army-captain-pawan-kumar_

[related]

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ പാമ്പൂരില്‍ സിആര്‍പിഎഫും സായുധരായ അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു. ഹരിയാനാ സ്വദേശിയായ ക്യാപ്റ്റന്‍ പവന്‍ കുമാറാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. അക്രമികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തില്‍ തിരിച്ചില്‍ നടക്കുന്നതിനിടെയാണ് മരണം. ഇതോടെ കഴിഞ്ഞ ദിവസം തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ നാലുപേര്‍ കൊല്ലപ്പെട്ടു.  കഴിഞ്ഞ ദിവസമാണ് സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍  രണ്ടു ജവാന്മാര്‍ മരിച്ചിരുന്നു. 10 പേര്‍ക്കു പരിക്കേറ്റു. ശ്രീനഗര്‍ജമ്മു ദേശീയപാതയിലാണ് സംഭവം. സായുധരായ അക്രമികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ മന്ദിരത്തിലേക്ക്  പ്രവേശിക്കുകയായിരുന്നു.  ഇവിടെ കുടുങ്ങിയ സാധാരണക്കാരെ സിആര്‍പിഎഫും പോലിസും ചേര്‍ന്ന് ഒഴിപ്പിച്ചു.  കെട്ടിടത്തില്‍നിന്ന് ഒഴിഞ്ഞുപോവാന്‍ അക്രമികള്‍ തങ്ങളോട് നിര്‍ദേശിച്ചിരുന്നതായി പുറത്തുവന്നവര്‍ പറഞ്ഞു. ഈ കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ക്യാപ്റ്റന്‍ മരിച്ചത്. അതേസമയം, പോലിസിനെയും സിആര്‍പിഎഫിനെയും സഹായിക്കാന്‍ സൈന്യമെത്തിയിട്ടുണ്ട്.  അക്രമിസംഘത്തില്‍ അഞ്ചോളം പേരുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it