World

ജമാല്‍ ഖഷോഗിയുടെ തിരോധാനം: സൗദി ബന്ധം തുറന്നടിച്ച് തുര്‍ക്കി പത്രവും ന്യൂയോര്‍ക്ക് ടൈംസും

ആങ്കറ: ജമാല്‍ ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സൗദിയെന്ന് ഊന്നിപ്പറഞ്ഞ് അമേരിക്കന്‍ പത്രം ന്യൂയോര്‍ക്ക് ടൈംസും തുര്‍ക്കി മാധ്യമം സബഹും.
തിരോധാനത്തിനു പിന്നിലെന്നു കരുതുന്ന 15 പേരുടെ പേരുവിവരങ്ങളും ഫോട്ടോയുമടക്കമാണ് സബഹില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഖഷോഗിയെ കൊല്ലാന്‍ കോണ്‍സുലേറ്റിനുള്ളില്‍ 15 അംഗ സംഘത്തെ നിര്‍ത്തി കൊലപാതകം സൗദി ആസൂത്രണം ചെയ്‌തെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട്.
പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട്.
ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട് ഉള്‍പ്പെടെയുള്ള കൊലയാളി സംഘം കൃത്യം നിര്‍വഹിച്ച് രണ്ടുമണിക്കൂര്‍ കൊണ്ട് തുര്‍ക്കിയില്‍ നിന്നു വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഫോട്ടോയും വിവരങ്ങളും എവിടെ നിന്നു ലഭിച്ചുവെന്നതിന് സബാഹ് കൃത്യമായ വിവരം നല്‍കിയിട്ടില്ല.
അതിനിടെ, 15 അംഗ സംഘത്തിലുള്ള മൂന്നുപേര്‍ സൗദി രാജാവിന്റെ സംരക്ഷണ സേനയില്‍പ്പെട്ടവരാണെന്നു മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.
ഖഷോഗിയെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it