World

ജമാത്തുദ്ദഅ്‌വയ്ക്ക് നിരോധനം: കോടതി വിശദീകരണം തേടി

ഇസ്‌ലാമാബാദ്: ഹാഫിസ് സഈദ് നേതൃത്വം നല്‍കുന്ന ജമാത്തുദ്ദഅ്‌വയും സന്നദ്ധ സ്ഥാപനമായ ഫലാഹ് ഇ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനമേര്‍പ്പെടുത്തിയ നടപടിയില്‍ പാകിസ്താന്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു ലാഹോര്‍ ഹൈക്കോടതി. എന്ത് അടിസ്ഥാനത്തിലാണ് നിരോധനമെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരേ ഹാഫിസ് സഈദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്ഥാപനങ്ങള്‍ നിരോധിച്ചും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും ഉത്തരവിറങ്ങിയത്.  യുഎസിന്റെയും ഇന്ത്യയുടെയും സമ്മര്‍ദത്താലാണ് സര്‍ക്കാര്‍ നടപടി. ഇതിന്  നിയമസാധുതയില്ലെന്നും ഹാഫിസ് സഈദ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it